മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം ‘ ദി പ്രീസ്റ്റിന്റെ’ ചിത്രീകരണം അവസാനിച്ചു

 

മലയാളത്തിന്‍റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ദി പ്രീസ്റ്റിന്റെ ചിത്രീകരണം അവസാനിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ നിയന്ത്രണങ്ങള്‍ക്കിടെയാണ് ചിത്രീകരണം നടത്തുകയുണ്ടായത്. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂൾ ആണ് ഇന്ന് അവസാനിച്ചത്. നേരത്തെ സിനിമയിൽ പ്രവർത്തിക്കുന്ന ചിലർക്ക് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഷൂട്ടിങ് നിലച്ചിരുന്നു. പിന്നീട് ഏഴുദിവസം മുമ്പ് മാത്രമാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ ആണ് ദി പ്രീസ്റ്റിന്‍റെ ചിത്രീകരണം തുടങ്ങിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന്‍റെ ചിത്രീകരണം അവസാനിച്ചു
മലയാളത്തിന്റെ ലേഡി സുപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയോടൊത്ത് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് പ്രേക്ഷകരിലേക്കെത്തുന്നത്. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായ ബേബി മോണിക്ക ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ(കരിക്ക്) തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!