ജയസൂര്യയുടെ 100ാമത്തെ ചിത്രം സണ്ണി

മലയാളിയുടെ പ്രിയ താരം ജയസൂര്യയുടെ നൂറാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. രഞ്ജിത്ത് ശങ്കർ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൻ്റെ നിർമാതാവും ജയസൂര്യ തന്നെയാണ്. സണ്ണി എന്നാണ് ചിത്രത്തിൻ്റെ പേര്.

ഡ്രീംസ് ആൻഡ് ബിയോണ്ട്‌സിന്റെ ബാനറിൽ ജയസൂര്യയോടൊപ്പം രഞ്ജിത്ത് ശങ്കറും ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.മധു നീലകണ്ഠൻ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. സിനോയ് ജോസഫാണ് ശബ്ദലേഖനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!