നവാഗതയായ ഇന്ദു വി. എസ്. സംവിധാനം ചെയ്യുന്ന വിജയ് സേതുപതി, നിത്യമേനോൻ ചിത്രം 19(1) (A) യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ചിത്രത്തിന്റെ ലോക്കേഷനിൽ നിത്യ പങ്കു ചേർന്നു.
ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സോഷ്യൽ – പൊളിറ്റിക്കൽ ഡ്രാമ ജോണറിലുള്ള ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി ആണ്. വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത് ചിത്രമാണ് 19(1) (A).