നസ്രിയയ്‌ക്കൊപ്പം പ്രിയ താരം ജ്യോതിര്‍മയി ഞെട്ടിക്കുന്ന മേക്കോവറില്‍

സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പലര്‍ക്കുമൊപ്പമുള്ള സൗഹൃദ നിമിഷങ്ങളും എപ്പോഴും നസ്രിയ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയ പങ്കുവെച്ച പുതിയ ചിത്രം ഇപ്പോൾ ആരാധകരില്‍ കൗതുകവും ഒപ്പം ഞെട്ടലും ജനിപ്പിച്ചിരിക്കുകയാണ്. ഒപ്പമുള്ളതാരെന്ന് ആ വ്യക്തിയെ പരിചയമുള്ളവര്‍ക്കുപോലും മനസിലാക്കാന്‍ സാധിക്കില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. നടി ജ്യോതിര്‍മയി ആയിരുന്നു ചിത്രത്തില്‍ നസ്രിയയ്ക്കൊപ്പമുള്ളത്. വെട്ടിയൊതുക്കിയ ഗ്രേ ഹെയറിലുള്ള ജ്യോതിര്‍മയിയെ, സിനിമകളിലൂടെ കണ്ടവര്‍ക്ക് ഒരിക്കലും പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല.

മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനോടകം നസ്രിയയ്ക്ക് ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായത്. ഇരുവരുടെയും സുഹൃത്തുക്കളായ റിമ കല്ലിങ്കല്‍, ശ്രിണ്ഡ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ് എന്നിവരൊക്കെ പുതിയ മേക്കോവറില്‍ ജ്യോതിര്‍മയിക്ക് അഭിനന്ദനങ്ങളുമായെത്തി. ജ്യോതിര്‍മയി മൊട്ടയടിച്ചപ്പോഴുള്ള ഒരു ചിത്രം മാസങ്ങള്‍ക്കു മുന്‍പ് അമല്‍ നീരദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവാക്കുകയുണ്ടായിരുന്നു. 2015 ഏപ്രിലില്‍ ആയിരുന്നു ജ്യോതിയുടെയും അമലിന്‍റെയും വിവാഹം നടന്നിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!