മഡോണയുടെ വിവാഹ ചർച്ചകൾ ആരാധകർ നടത്തുന്നു

ഇപ്പോൾ മഡോണ സെബാസ്റ്റ്യന്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുകയാണ്. ബ്രൈഡല്‍ ലുക്കില്‍ അതിസുന്ദരിയായുളള ചിത്രങ്ങളാണ് നടിയുടെതായി ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് പിന്നാലെ മഡോണയുടെ കല്യാണം കഴിഞ്ഞോ എന്ന് ചോദിക്കും ആരാധകര്‍ എത്തി.

എന്നാൽ ചിത്രങ്ങളെല്ലാം ഒരു ഫോട്ടോഷൂട്ടിന് വേണ്ടി എടുത്തതാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായതോടെ മഡോണയ്ക്ക് ആശംസകള്‍ നേര്‍ന്നും നിരവധിയാളുകൾ എത്തി. തുടർന്ന് ഇവരോടൊക്ക സത്യാവസ്ഥ വെളിപ്പെടുത്തി മഡോണ മറുപടി നൽകി . ഈ ചിത്രങ്ങള്‍ തന്റെ വിവാഹത്തിന്റെത് അല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണ് ഇവയെന്നുമാണ് ഒരാളുടെ കമന്റിന് താരം കൊടുത്ത പ്രതികരണം. നടിയുടെ ചിത്രങ്ങള്‍ മാജിക്ക് മോഷന്‍ മീഡിയയാണ് പകര്‍ത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!