‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ പാർട്ടി തന്റേതല്ലെന്ന് അറിയിച്ച് വിജയ്

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ‘സൂചനകള്‍’ വീണ്ടും വാര്‍ത്തയാകുന്നതിനിടെയാണ് താരത്തിന്‍റെ ആരാധക സംഘടനയുടെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയിട്ടിക്കുന്നത്. ‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിലാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ്‍യുടെ അച്ഛന്‍ എസ്. എ. ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാൽ, മിനിറ്റുകള്‍ക്കകം വിജയ്‍യുടെ ഓഫീസ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പുതിയ പാര്‍ട്ടിയുമായി വിജയ്‍ക്ക് ബന്ധമൊന്നുമില്ലെന്നാണ് ഓഫീസ് അറിയിക്കുകയുണ്ടായത്.

“എന്‍റെ അച്ഛന്‍ ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി എനിക്ക് നേരിട്ടോ അല്ലാതെയോ ഉള്ള ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആരാധകരേയും പൊതുജനത്തെയും ഞാന്‍ അറിയിക്കുന്നു. ആ പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് ഞാന്‍ എന്‍റെ ആരാധകരോട് അഭ്യര്‍ഥിക്കുന്നു. നമ്മുടെ ‘ഇയക്ക’വുമായി (ഫാന്‍ ക്ലബ്ബ്) ആ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല.” തന്‍റെ പേരോ ചിത്രമോ ഫാന്‍സ് അസോസിയേഷനോ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയ്‍യുടെ പേരില്‍ അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!