‘വലിമൈ’യിലെ വിശേഷങ്ങൾ

തല അജിത്ത് നായകനാകുന്ന പ്രേക്ഷകർ ഏറെകാത്തിരിക്കുന്ന പുതിയ സിനിമയാണ് വലിമൈ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനിലൂടെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുക്കുകയുണ്ടായി. ഐപിഎസ് ഓഫീസറായിട്ടാണ് അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് മുൻപ് തന്നെ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.

എച്ച്. വിനോദ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായി എത്തുന്നത്. കൊവിഡ് പശ്ചാത്തലത്തോടെ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയുണ്ടായി. എന്നാൽ, ഇപ്പോൾ ഹൈദരാബാദിലെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.

ഇപ്പോൾ സിനിമയിലെ പ്രധാന ആക്ഷൻ രംഗങ്ങള്‍ സ്‍പെയിനില്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചാണ് ആലോചിച്ചിരുന്നത്. സിനിമിയിലെ അജിത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. ഈശ്വരമൂര്‍ത്തി എന്ന കഥാപാത്രമായിട്ടാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേൽക്കുകയുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!