താരങ്ങളായ ഷാജു ശ്രീധരന്റെയും ചാന്ദിനിയുടെയും മകൾ നന്ദന ഷാജു നായികയാകുന്നു

താരങ്ങളായ ഷാജു ശ്രീധരന്റെയും ചാന്ദിനിയുടെയും മകൾ നന്ദന ഷാജു നായികയാകുന്നു. ജോഷി ജോൺ സംവിധാനം ചെയ്യുന്ന സ്റ്റാൻഡേഡ് ടെൻ ഇ 99 ബാച്ച് എന്നാണ് ചിത്രത്തിലാണ് നന്ദന നായികയാകുന്നത്. പാലക്കാട് മേഴ്സി കോളേജിൽ ബിഎസ്സി ബയോടെക്നോളജി അവസാന വർഷ വിദ്യാർത്ഥിയാണ് നന്ദന.

പ്ലസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാർത്ഥിയുടെ വേഷമാണ് നന്ദന ചെയ്യുന്നത്. സ്കൂളിൻ്റെയും അവിടുത്തെ വിദ്യാർത്ഥികളുടെയും കഥയാണ് സ്റ്റാൻഡേഡ് ടെൻ ഇ 99 ബാച്ച്. സലിം കുമാർ, ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങൾ. മിനി മാത്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബ‌ർ 26ന് കോട്ടയത്ത് ആരംഭിക്കും. നന്ദനയുടെ അനുജത്തി നീരാഞ്ജന അയ്യപ്പനും കോശിയും, ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!