സിനിമയിൽ എട്ടാം വാർഷികം ആഘോഷമാക്കി ദുൽഖർ

ആദ്യ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ദുൽഖർ സൽമാൻ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച ദുൽഖർ എട്ട് വർഷത്തിനിടെ നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്കായി നൽകിയത്. സെക്കന്റ് ഷോയിൽ തുടങ്ങിയ സിനിമാ യാത്ര എട്ട് വർഷം പിന്നീടുമ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ് താരം.

ദുൽഖറിന്റെ മനോഹരമായ എട്ടാം വർഷം ആഘോഷമാക്കുകയാണ് കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രവർത്തകർ. സെറ്റിൽ കേക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷം. ദുൽഖറിന്റെ മോളിവുഡ് എൻട്രി ചിത്രമായ സെക്കന്റ് ഷോ സംവിധായകൻ തന്നെയാണ് ദുൽഖറിന്റെ പുതിയ ചിത്രമായ കുറുപ്പും ഒരുക്കുന്നത്.
തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു എട്ട് വർഷത്തെ മനോഹരമായ യാത്രയെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

‘ഈ വർഷത്തെ ആ ദിവസം വീണ്ടും വന്നിരിക്കുകയാണ്. സിനിമ എന്ന അത്ഭുത ലോകത്തിലേക്ക് ഞാൻ കാലുവെച്ച ദിവസം. കഴിഞ്ഞ എട്ടു വർഷത്തെ സിനിമ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരുപാട് കാര്യങ്ങളാണ്. ഒരു നടൻ എന്ന നിലയിൽ എനിക്ക് ഒരുപാട് മുന്നോട്ട് പോകാൻ കഴിഞ്ഞു. പുതിയ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും പുതിയ ഭാഷകളിൽ സിനിമകൾ അഭിനയിക്കാനും എന്നെ ഒരുപാട് സഹായിച്ചു. ഇന്ന് എനിക്ക് ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പേടി ഇല്ല. അത് പ്രേക്ഷകരായ നിങ്ങൾ തന്ന സ്നേഹവും കരുതലും കാരണമാണ്. എന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്ത ശ്രീജിത്തിനൊപ്പമാണ് ഇപ്പോൾ വീണ്ടും ഞാൻ ‘കുറുപ്പ്’ എന്ന ചിത്രം ചെയ്തു കൊണ്ടിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ഞാൻ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളെയും നോക്കി കാണുന്നത്. ഈ വർഷം എല്ലാവർക്കും ഞാൻ ഒരുപാട് സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് നേരുന്നു”- ദുൽഖർ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!