അശ്ലീല വിഡിയോ ചിത്രീകരിച്ചതിൽ പൂനം പാണ്ഡെയ്ക്കും ഭർത്താവിനും ജാമ്യം അനുവദിച്ചു

അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം അനുവദിച്ചു. ഗോവയിലെ കനാകോനയിലെ ചപോളി ഡാമിൽ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടർന്നാണ് ഇരുവർക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ഇന്ന് 10 മണിയോടെ കാനാകോന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും ജാമ്യം നൽകി. ആറ് ദിവസം പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണം, ഗോവ വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയിൽ മോചിതരാക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!