തിരുമ്പി വന്തിട്ടേൻ..!

ലോസ് ഏഞ്ചലിൽ നിന്ന് മുംബൈയിലേക്ക്‌ തിരികെ എത്തിയ വിശേഷമാണ് ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് സണ്ണി ലിയോണ് പങ്കിടുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ നാട്ടിലേക്കു മടങ്ങുന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് സണ്ണി പോസ്റ്റ് ചെയ്തത്.

നാട്ടിലേക്കുള്ള വരവിനെ ‘പുതിയ സാഹസം’ എന്നാണ് താരം സണ്ണി വിശേഷിപ്പിക്കുന്നത്. ലോസ് ഏഞ്ചലസിൽ വച്ച് ഇതിനോടകം ഉണ്ടായ എല്ലാ ഉത്സവ സീസണുകളും സണ്ണി കുടുംബസമേതം ആഘോഷിച്ചിരുന്നു. രക്ഷ ബന്ധൻ, വിനായക ചതുർഥി എന്ന ഇന്ത്യൻ ആഘോഷങ്ങൾ അവിടെയായിരുന്നു. ഏറ്റവും ഒടുവിലായി ഹാലോവിൻ പാർട്ടി ആഘോഷമാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!