പുതിയ മെഴ്‌സിഡസ് മൈബാച്ച് കാറുമായി ബോളിവുഡ് താരം ദീപിക പദുകോൺ

ബോളിവുഡിൽ വിലമതിക്കുന്ന ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന ചുരുക്കം നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ.കഴിഞ്ഞ ദിവസം ബാന്ദ്രയിലുള്ള കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് ഓഫീസിൽ എത്തിയപ്പോഴാണ് ദീപികയുടെ വാഹനം വാർത്തകളിൽ സജീവമായത്.

മലയാളത്തിൽ ലക്ഷങ്ങൾ മുതൽ കോടികൾ വരെ ചിലവിട്ടു നായകന്മാർ വാഹനം വാങ്ങിക്കുമെങ്കിൽ, ബോളിവുഡിലെ ദീപികയുടെ കാറിന്റെ വില കോടികളാണ്. മൂന്നു കോടി രൂപയാണ് ദീപികയുടെ ഇപ്പോഴത്തെ കാറിന്റെ വില. മെഴ്‌സിഡസ് കൂടാതെ ദീപികയ്ക്ക് വേറെയും കാറുകളുണ്ട്. ഓഡി Q7, ഓഡി A8 L, മിനി കൂപ്പർ കൺവെർട്ടിബിൾ, ബി.എം.ഡബ്ള്യു. 5-സീരീസ് സെഡാൻ എന്നിവയാണ് ദീപിക സ്വന്തമാക്കിയിട്ടുള്ള മറ്റു കാറുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!