നിവിൻ പോളിയുടെ, “കനകം കാമിനി കലഹം” ചിത്രീകരണം തുടങ്ങി

നിവിൻ പോളി നായകനായ “കനകം കാമിനി കലഹം” സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ​​ഗ്രേസ് ആന്റണിയാണ് നായിക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടത്തുക.

പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നായകൻ നിവിൻ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോർട്ട്‌, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തും. വിനോദ് ഇല്ലംപിള്ളിയാണ് ഛായാ​ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!