നടൻ ഫറാസ് ഖാൻ നിര്യാതനായി

ബെംഗളൂരു: ബോളിവുഡ് നടൻ ഫറാസ് ഖാൻ (46) ബെംഗളൂരുവിൽ അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി പൂജാ ഭട്ടാണ് മരണവിവരം ‘ട്വിറ്ററി’ലൂടെ പങ്കുവയ്ച്ചത്. ശ്വാസകോശത്തിലെ അണുബാധമൂലം കഴിഞ്ഞ ഒരുവർഷമായി ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ഫറാസ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിൽ അണുബാധയേറ്റതായിരുന്നു ആരോഗ്യനില വഷളാകാൻ കാരണം. ഫരേബ്, മെഹന്ദി, ചന്ദ് ബുജ് ഗയ, പൃഥ്വി, ദുൽഹൻ ബനോ മേൻ തെരി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഒട്ടേറെ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!