ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിന്റെ വി​ചാ​ര​ണ 16 വ​രെ നീ​ട്ടി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലെ വി​ചാ​ര​ണ ത​ട​ഞ്ഞ ഉ​ത്ത​ര​വ് ഈ ​മാ​സം 16 വ​രെ ഹൈ​ക്കോ​ട​തി നീ​ട്ടി. പ്രത്യേക സിബിഐ കോടതിയിൽ നടന്നിരുന്ന വിചാരണ ഹൈക്കോടതി ത‍ടഞ്ഞത് ഇന്നലെവരെയായിരുന്നു.

കേസ് പരിഗണനയ്ക്കെടുത്തപ്പോൾ സർക്കാരിനു വേണ്ടി ഹാജരാകേണ്ട സീനിയർ ഗവൺമെന്റ് പ്ലീഡർ ക്വാറന്റീനിലാണെന്നു ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നു ഹർജികൾ പരിഗണിക്കുന്നത് 16ലേക്ക‌ു മാറ്റി. വിചാരണ നിർത്തി വയ്ക്കാനുള്ള ഉത്തരവ് അന്നുവരെ തുടരും. കോടതി പക്ഷപാതപരമായാണു പെരുമാറുന്നതെന്നും നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരയായ നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!