ദുൽഖറിന്റെ ‘ഹേയ് സിനാമിക’യുടെ ഷൂട്ടിങ് ആരംഭിച്ചു

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഹേയ് സിനാമിക’. കോവിഡ് പ്രതിസന്ധി സിനിമാ മേഖലയെ ബാധിച്ചപ്പോൾ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിങ് നിർത്തിവെക്കുകയുണ്ടായിരുന്നു.അത്തരത്തിൽ നിർത്തി വച്ച ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചിരിക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ആരംഭിക്കുന്നത്. കൊറിയോഗ്രാഫർ ബൃന്ദ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചെന്നൈയാണ്. നീട്ടി വളർത്തിയ മുടിയോടുകൂടിയ ദുൽഖറിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!