അമ്മാമ്മയുടെ നിര്യാണത്തിൽ കുറിപ്പുമായി പേളി മാണി

മലയാളികളുടെ പ്രിയ താരം പേളി മാണി അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ അമ്മാമ്മയുടെ വിയോ​ഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായാണ് പേളി എത്തിയത്. കഴിഞ്ഞ ദിവസമാണ് അമ്മാമ്മ തങ്ങളെ വിട്ടുപോയതെന്ന് പേളി കുറിച്ചു. അമ്മാമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പേളി പങ്കുവെയ്ച്ചു.

പേളിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ അവർ സുരക്ഷിതമായ ഒരു സ്ഥലത്താണ്. അമ്മാമ്മ ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!