പുതിയ ഫോട്ടോയുമായി പ്രിയതാരം റഹ്‍മാൻ

ഒരു കാലഘട്ടത്തിലെ മലയാളികളുടെ ആവേശമായിരുന്ന നടനായിരുന്നു റഹ്‍മാൻ. സഹനടനായും നായകനായുമൊക്കെ നിരവധി വേഷങ്ങളിൽ തിളങ്ങാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. ഇന്നും തിളങ്ങിനിൽക്കുന്ന താരം തന്നെയാണ് റഹ്‍മാൻ . ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ ശ്രദ്ധനേടിയിരിക്കുകയാണ്. റഹ്‍മാൻ തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോഴും റഹ്‍മാൻ സുന്ദരനാണ് എന്നാണ് ആരാധകര്‍ കൊടുക്കുന്ന മറുപടി.

എട്ട് മാസത്തെ വീട്ടിലിരിപ്പിന് ശേഷം വീണ്ടും ജോലിയിലേക്ക് തിരിച്ച്. ജോലിക്ക് പോകുന്നതിന് മുമ്പുള്ള എന്റെ ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്യുന്നതുപോലെ തോന്നുന്നു. മുടിയും താടിയുമൊക്കെ പോയി. പുതിയ പ്രൊജക്റ്റുകള്‍ക്കായുള്ള സമയം എന്നുമാണ് റഹ്‍മാൻ കുറിച്ചിരിക്കുന്നത്. ചിരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് റഹ്‍മാൻ പങ്കുവക്കുകയുണ്ടായത്. എന്തായാലും ഫോട്ടോ ആരാധകര്‍ക്ക് പ്രിയമായിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!