ആരാധകന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ധനുഷ്

ആരാധകന്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടൻ ധനുഷ്. ദിനേശ് കുമാര്‍ എന്ന ആരാധകന്റെ മരണത്തിലാണ് ദുഖം രേഖപ്പെടുത്തി ധനുഷ് രംഗത്തെത്തിയത്. ആരാധകന്റെ മരണകാരണം വ്യക്തമായിട്ടില്ല. ഈറോഡ് ജില്ല ഫാൻ ക്ലബിന്റെ സെക്രട്ടറിയായിരുന്നു ദിനേശ് കുമാര്‍. ആരാധകന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് ധനുഷ് പറഞ്ഞത്.

“ഈറോഡ് ജില്ല ഫാൻ ക്ലബ് സെക്രട്ടറി മിസ്റ്റര്‍ ദിനേശ് കുമാര്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണ വര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നുമാണ് ധനുഷ് കുറിക്കുകയുണ്ടായത്. ദിനേശ് കുമാറിന്റെ ഓര്‍മകള്‍ നിലനിര്‍ത്താൻ വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനുഷിന്റെ ആരാധകര്‍ ഇപ്പോൾ. ഇത് സംബന്ധിച്ച് ഔദ്യോഗികമായി തീരുമാനമായിട്ടുണ്ടായില്ല. മറ്റുള്ള ആരാധകരും ധനുഷിന്റെ അനുശോചന സന്ദേശം പങ്കുവെയ്ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!