കരീന കപൂറിന്റെയും സെയിഫ് അലിഖാന്റെയും മകനാണ് തൈമൂര്‍ അലി ഖാന്. ജനിച്ച നാള് മുതല്‍ തൈമൂര്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ്. ഇന്ത്യന്‍ സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരപുത്രനും തൈമൂര്‍ ആണ്. തുടക്കത്തില്‍ വിമര്‍ശനങ്ങളായിരുന്നു തൈമൂറിന് ലഭിച്ചതെങ്കില്‍ ഇപ്പോള്‍ എല്ലാവരുടെയും പിന്തുണയാണ് താരപുത്രന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
അമ്മയായ കരീനയ്ക്കൊപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങള്‍ ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. കരീനയുടെ കസിന് അര്മാന് ജെയിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരകുടുംബം. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ വിരുന്ന് നടന്നത്. ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ വൈറലായിരുന്നു.
ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചന്, ഐശ്വര്യ റായി ബച്ചന്, അഭിഷേക് ബച്ചന്, കരിഷ്മ കപൂര്‍, അനന്യ പാണ്ഡെ, കിയാര അദ്വാനി, സോഹല്‍ ഖാന്, അര്‍ബാസ് ഖാന്, ട്വിങ്കില്‍ ഖന്ന, തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നിട്ടും ഇവര്‍ക്കിടയിലാണ് തൈമൂര്‍ സ്ഥാനം പിടിച്ചത്. മഞ്ഞ നിറമുള്ള സാരിയായിരുന്നു കരീനയുടെ വേഷം. ഒപ്പം നീല കുര്‍ത്തയും വെള്ള പാന്റും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു തൈമൂറെത്തിയത്. വിവാഹത്തിനിടെയുള്ള ഫോട്ടോ സെക്ഷനില്‍ കരീനയുടെ കൈ പിടിച്ച് നില്ക്കുന്ന ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്.