ഹോളിവുഡിലും തരംഗമാകാൻ നടൻ ഋത്വിക് റോഷൻ. മൾട്ടി മില്യൺ ബഡ്ജറ്റിൽ ഒരുങ്ങുന്ന സ്പൈ ത്രില്ലറിൽ സമാന്തര നായകനായാകും നടൻ ഋത്വിക് റോഷൻ. കഥാപാത്രത്തിന് അനുയോജ്യനായ അഭിനേതാവിനെ കണ്ടെത്താൻ അണിയറപ്രവർത്തകർ നടത്തിയ ഓഡിഷനിയൂടെയാണ് ഋത്വിക് റോഷൻ തിരഞ്ഞെടുക്കപ്പെടുന്നത്.
അമേരിക്കൻ ഏജൻസിയുമായി ഈ വർഷം ആദ്യം കരാറിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ചിത്രത്തിലെ തന്റെ കഥാപാത്രവും രംഗങ്ങളും അണിയറപ്രവർത്തകർ വിശദമാക്കിയിരുന്നു. അവർ പറഞ്ഞത് അനുസരിച്ചുളള ചില രംഗങ്ങളാണ് ഓഡിഷനുവേണ്ടി അയച്ചു നൽകിയത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണന്ന് നടൻ പറഞ്ഞു .