മലയാളികളുടെ പ്രിയ താരമാണ് നവ്യാ നായര്‍. ഇപ്പോൾ നവ്യാ നായര്‍ തന്നെ പങ്കുവച്ച ഒരു ഫോട്ടോയെ കുറിച്ചാണ് ആരാധകരുടെ ചർച്ച. തന്റെ മകനും സഹോദരനും ഒപ്പമുള്ള ഫോട്ടോയാണ് നവ്യാ നായര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് നവ്യാ നായരും മകൻ സായ് കൃഷ്ണയും സഹോദരനും ചിത്രത്തിൽ ഉള്ളത്. എപ്പോഴും കണ്ണോട് കണ്ണ് ആയിരിക്കണമെന്നില്ല, പക്ഷേ ഹൃദയത്തോട് ഹൃദയമാണ് എന്നാണ് നവ്യ നായര്‍ ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചില ദിവസം നമ്മുടേതാണ് എന്ന് ചിരി കണ്ടാല്‍ തന്നെ മനസിലാകും എന്ന് ഒരു ആരാധകര്‍ കമന്റ് പറഞ്ഞിരിക്കുന്നു.
ഇടയ്ക്ക് കുടുംബ ഫോട്ടോ ഇടണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. നവ്യാ നായര്‍ മുമ്പും സഹോദരനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരുത്തീ എന്ന സിനിമയിലൂടെ നായികയായി തിരിച്ചുവരികയാണ് ഇപ്പോൾ നവ്യാ നായര്‍. വി കെ പ്രകാശ് ആണ് ഒരുത്തീ എന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്.