‘മൂക്കുത്തി അമ്മ’നെതിരെ മീര മിഥുൻ

നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന ‘മൂക്കുത്തി അമ്മനെ’തിരെ വിവാദ പരാമർശവുമായി തമിഴ് ബിഗ് ബോസ് മത്സരാർത്ഥിയും മോഡലുമായ മീര മിഥുൻ രംഗത്ത് . വിവാഹിതനായ ആളുമായി പ്രണയബന്ധം തുടർന്ന നയൻതാരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിച്ചു എന്നും ഇത് അപമാനകരമാണെന്നും മീര ആരോപിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു മീര പ്രതികരിച്ചത്.

“വിവാഹിതനായ പുരുഷനുമായി ബന്ധമുള്ള ഒരു സ്ത്രീ നമ്മുടെ ഹിന്ദു ദൈവമായ “അമ്മൻ” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമ്മന്‍ ആരാണെന്നെങ്കിലും അവര്‍ക്ക് ( നയന്‍താരയ്ക്ക്) അറിയാമോ? ഈ വിവേകശൂന്യവും ലജ്ജാകരവുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,” മീരയുടെ ട്വീറ്റ്.

ആര്‍ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണന്‍ കൂടി ചേര്‍ന്ന് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ. ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!