സൂര്യയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രം; സൂരരൈ പൊട്രുവിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം സൂരരൈ പൊട്രു വിശേഷങ്ങൾ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് . ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സൂരരൈ പൊട്രു എന്ന സിനിമ ഒരുക്കുന്നത് . സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടിക്കഴിഞ്ഞു.

സുധ പ്രസാദ് ആണ് സൂരരൈ പൊട്രു സംവിധാനം നിർവഹിക്കുന്നത്. കൂടാതെ മലയാളി താരം അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സൂര്യയുടെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് സൂരരൈ പൊട്രുവിലേത്. ക്യാപ്റ്റൻ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കി ഒരുക്കുന്ന സിനിമയില്‍ ഉയര്‍ന്ന് പറക്കാൻ ശ്രമിക്കുന്ന യുവാവായാണ് സൂര്യ വേഷമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!