സൈബർ ആക്രമണങ്ങൾക്കെതിരെ നടി ഗ്രേയ്സ് ആന്റണി

കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലൂടെ സിനിമ മേഖലയിൽ ശ്രദ്ധ നേടിയ നടിയാണ് ഗ്രേയ്സ് ആന്റണി. സ്ത്രീകൾക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ​​#REFUSE The Abuse ക്യാമ്പയ്‌നായായണ് താരം എത്തിയിരിക്കുന്നത്.

ഗ്രേയ്സ് ആന്റണിയുടെ കുറിപ്പ്

“കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ ആചാരമായി കണ്ടുവരുന്ന ഒരു സംഭവം ഉണ്ട്. സ്വന്തമായി ഒരു പ്രൊഫൈലും ,കമന്റ്കൾ നടത്താൻ ഒരു ഫെയിക് പ്രൊഫൈലും ഉണ്ടാവും. അങ്ങനെയുള്ള മുഖമില്ലാത്ത വ്യക്തികളോടാണ് പറയാനുള്ളത് “നിങ്ങൾ ഒരാളുടെ പോസ്റ്റിൽ അവരെ മോശമായി അപമാനിക്കുന്ന കമന്റുകൾ ഇടുമ്പോൾ, ആ ടൈപ്പ് ചെയ്യുന്ന നിമിഷം ഒന്ന് ആലോചിക്കുക.ആ പോസ്റ്റ് എന്റെ ആണെങ്കിൽ, ഞാനുമായി ബന്ധപ്പെട്ട വ്യക്തികളുടേതാണെങ്കിൽ, സഹോദരിയുടേതാണെങ്കിൽ, ഏറ്റവും അടുത്ത വ്യക്തിയുടേതാണെങ്കിൽ അവർക്കത് എങ്ങനെ ഫീൽ ചെയ്യും. നല്ല രസായിരിക്കും അല്ലെ? ഇനി കമന്റ് ചെയ്യുമ്പോൾ അതൊന്നു ശ്രദ്ധിക്കുക. നമുക്ക് പറഞ്ഞങ്ങ് പോകാം. വെറോന്നും അറിയേണ്ടല്ലോ. മുഖമില്ലാത്ത നിങ്ങള്ക്ക് പേടിയാണ്, നല്ല മുട്ടൻ പേടിയാണ് .നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!