മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിളുമായി മംമ്‍ത മോഹൻദാസ്

മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന പ്രത്യേകതയോടെയാണ് “ലോകമേ” ഒരുങ്ങുന്നത്. മലയാള സിനിമ മേഖലയിൽ 15 വർഷം പൂർത്തിയാക്കിയ മംമ്‍ത മോഹൻദാസ് ആണ് ‘ലോകമേ’ മ്യൂസിക് സിംഗിള്‍ ഒരുക്കുന്നത്. മംമ്‍ത മോഹൻദാസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ മംമ്‍തയും നോയല്‍ ബെന്നും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

റേഡിയോ ജോക്കി ആയ ഏകലവ്യൻ സുഭാഷ് പാടി ആസ്വാദകര്‍ ഏറ്റെടുത്തിരിക്കുകയാണ് ‘ലോകമേ’ എന്ന റാപ് സോംഗ്. വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനിയോജ്യമായ കോൺസെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘ലോകമേ’ മ്യൂസിക് സിംഗിളിന്റെ ട്രൈലർ ദുൽഖർ തന്റെ ഒഫീഷ്യൽ പേജിലൂടെ 7 ന് പങ്കുവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!