വിമർശനങ്ങൾക്ക് മറുപടിയായി ശരീര ഭാരം കുറച്ച് സലോനി ദായ്നി

കോമഡി സർക്കസ് ടിവി ഷോയിലൂടെ ഗം​ഗുഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരുടെ ഇഷ്ടതാരമാണ് സലോനി ദായ്നി. ശരീര വണ്ണത്തിന്റെ പേരിൽ നിരവധി പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്താണ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഒരു ദിവസം ലാപ്ടോപ്പിൽ ഷോ കാണുന്നതിനിടെ പെട്ടെന്ന് സ്ക്രീൻ ലോക്കായി. സ്ക്രീനിൽ വീർത്തിരിക്കുന്ന മുഖം കണ്ടപ്പോഴാണ് തനിക്കു വേണ്ടി വണ്ണം കുറയ്ക്കണമെന്ന് തോന്നിയത്.

അന്ന് 80 കിലോയോളം ഉണ്ടായിരുന്നു. 22 കിലോയോളമാണ് കുറച്ചതെന്നും സലോനി പറഞ്ഞു. ഡയറ്റും വർക്കൗട്ടും പിന്തുടര്‍ന്നതോടെയാണ് ഭാരം 58ലേക്ക് എത്തിയത്. ലോക്ക്ഡൗൺ കാലത്ത് ജങ്ക് ഫുഡ് കുറച്ചത് ഭാരം കുറയ്ക്കാന്‍ ഏറേ സഹായിച്ചു. ഒപ്പം വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കൃത്യ സമയത്ത് കഴിക്കുകയും ദിവസവും മുടങ്ങാതെ വർക്കൗട്ടും ചെയ്തപ്പോള്‍ വണ്ണം പതിയെ കുറയുകയായിരുന്നു എന്നും സലോനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!