സിനിമാ സംവിധാനത്തിനൊരുങ്ങി അജയ് ദേവ്‍ഗണ്‍

ബോളിവുഡിലെ ഹിറ്റ് നായകന്മാരിൽ ഒരാളാണ് അജയ് ദേവ്‍ഗണ്‍. ഇപ്പോഴിതാ അജയ് ദേവ്‍ഗണ്‍ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. പക്ഷേ അമിതാഭ് ബച്ചൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നതു മാത്രമാണ് അറിവ്.

മേയ്‍ഡേ എന്നാണ് അജയ് ദേവ്‍ഗണ്‍ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അജയ് ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പൈലറ്റിന്റെ വേഷമായിട്ടാണ് അജയ് ദേവ്‍ഗണ്‍ ചിത്രത്തില്‍ എത്തുന്നത്. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം കൈകാര്യം ചെയ്യുന്നതും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. യു മി ഔര്‍ ഹം എന്ന ഒരു സിനിമ അജയ് ദേവ്‍ഗണ്‍ സംവിധാനം നിർവഹിച്ചിട്ടുണ്ട്. അജയ് ദേവ്‍ഗണ്‍ എയര്‍ഫോഴ്‍സ് പൈലറ്റായി അഭിനയിക്കുന്ന ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!