ഉലകനായകന്റെ പുതിയ ചിത്രം ‘വിക്രം’

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് കമലഹാസന്‍. 232-ാം ചിത്രത്തിന്റെ ടീസര്‍ നവംബര്‍ ഏഴിന് കമലഹാസന്‍ പിറന്നാള്‍ ദിനത്തില്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പേര് പുറത്തുവിട്ടിരിക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2021 സമ്മറിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. അനിരുദ്ധ് രവിചന്ദര്‍ സംഗീതം. കമലഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷ്ണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!