‘അല്‍ കറാമ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുധി കോപ്പ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന അല്‍ കറാമ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവയ്ച്ചത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും ദുബൈയില്‍ വെച്ചാണ് നടത്തുന്നത്.

നവാഗതനായ റെഫി മുഹമ്മദ് സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ് ചിത്രീകരണം ഡിസംബറിലാണ് ആരംഭിക്കുക. കുമാര്‍ സാനുആദ്യമായി മലയാള സിനിമയില്‍ പാടുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!