കാജൽ അ​ഗർവാളിന്റെ ഹണിമൂൺ ആഘോഷം മാലിദ്വീപിൽ

ഈയിടയ്ക്ക് വിവാഹിതയായ നടി കാജൽ അഗർവാളിൻ്റെയും ഭർത്താവ് ഗൗതം കിച്ച്‌ലുവിൻ്റെയും വിവാഹ വസ്ത്രങ്ങളുടെ പ്രത്യേകതയും, വിലയുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. താരത്തിൻ്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ ചർച്ച മാലിദ്വീപാണ് താരം ഹണിമൂണിനായി തെരഞ്ഞെടുത്തത്.

മാലിദ്വീപിലേക്ക് പോകുന്നതിന് മുമ്പ് പാസ്‌പോർട്ടിന്റെ ചിത്രങ്ങൾ നടി ഇസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ വിമാനത്തിൽ നിന്നെന്ന് തോന്നിക്കുന്ന ഒരു ചിത്രവും, ഒറ്റയ്ക്ക് നിൽക്കുന്ന മറ്റൊരു ചിത്രവുമാണ് പങ്കുവച്ചിരിക്കുന്നത്. ‘ആവശ്യമായ മുൻകരുതലുകൾ എടുത്ത് വീണ്ടും യാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പതുക്കെ സാധാരണ നിലയിലേക്ക് പോകുന്നു. മനോഹരമായ ഇടങ്ങളോടുള്ള എന്റെ പ്രിയം തുടരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!