സീരിയൽ താരം ആതിര മാധവ് വിവാഹിതയായി

നടി ആതിര മാധവ് വിവാഹിതയായി. ഇന്ന് രാവിലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് എത്തിയത്. രാജീവ് മേനോനാണ് വരൻ. കൊവിഡ് വ്യാപന പ്രതിസന്ധി മുൻനിർത്തി വിവാഹ ചടങ്ങുകള്‍ ചെറിയ തോതിലായാണ് നടത്തിയത്. കുടുംബ വിളക്ക് എന്ന സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷകരിലേക്ക് എത്തിയത്.

കുടുംബവിളക്ക് എന്ന സീരിയലില്‍ ഡോ. അനന്യ എന്ന കഥാപാത്രമാണ് ആതിര മാധവിനെ പ്രേക്ഷരിൽ എത്തിച്ചത്. എൻജിനീയറിംഗ് മേഖലയിലെ ജോലി രാജിവെച്ചാണ് ആതിര മാധവ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. ആതിരയുടെ വരൻ വണ്‍ പ്ലസ് കമ്പനിയിലാണ് ജോലി. ആങ്കറിംഗ് ചെയ്‍തായിരുന്നു ആതിര മാധവിന്റെ തുടക്കം. നിരവധി ആളുകളാണ് ആതിര മാധവിന് വിവാഹ ആശംസകള്‍ നേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!