പുതിയ ചിത്രവുമായി നിമിഷയും സുരാജും; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ

‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. മഞ്ജുവാര്യറിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്യുകയുണ്ടായത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയ്ക്ക് ശേഷം ഈ താരജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ് ചെയ്യുന്നത്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് തുടങ്ങിയവർ ചേര്‍ന്നാണ് നിര്‍മ്മാണം നിർവഹിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!