പ്രേക്ഷകരുടെ പ്രിയപ്പെട്ട ആസിഫ് അലിയുടെ മുപ്പത്തിമൂന്നാം പിറന്നാളിന്ന്. താരത്തിന് ആശംസ നേർന്ന സിനിമ ലോകം. ആസിഫിന്റെ അടുത്ത സുഹൃത്തായ നടൻ ദുൽഖർ സൽമാൻ ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ്. ആസിഫുമായുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ.
‘പ്രിയപ്പെട്ട് ആസിഫിന് ഒരു അടിപൊളി പിറന്നാൾ ആശംസ നേരുന്നു. സ്ലീവാച്ചനായി കാണാൻ എന്ത് രസമായിരുന്നു. കടന്നു പോയ ഈ വർഷങ്ങളിലൊക്കേയും ഉറ്റ ചങ്ങാതിയായി എനിയ്ക്കൊപ്പം ആസിഫ് ,നീ ഉണ്ടായിരുന്നു. എട്ട് വർഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്ന് എനിയ്ക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ സിനിമയിൽ നമുക്ക് ഒരുമിച്ച് തുടക്കം കുറിക്കാമായിരുന്നു. നമ്മൾ സുഹൃത്തുക്കൾ ആകുമെന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇനിയും ഗംഭീര സിനിമകൾ സംഭവിക്കട്ടെ… സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം മനോഹരമായ നിമിഷങ്ങൾ ഉണ്ടാകട്ടെ… പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളിൽ അടിപൊളി യാത്രകളും നടക്കട്ടെ’ -ദുൽഖർ കുറിച്ചു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആസിഫ് അലി. നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തിലൂടെ ചുവട് വെച്ച് പിന്നീട് മലയാള സിനിമയുടെ യുവതാരങ്ങളിൽ പ്രധാനിയാവുകയായിരുന്നു. കോമഡി, വില്ലൻ, നായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അസിഫ് അലിയുടെ കൈകളിൽ ഭഭ്രമാണെന്ന് അദ്ദേഹം ചെറിയ സമയം കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിൽ ദുൽഖറും ആസിഫും ഒന്നിച്ചെത്തിയിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു ആസിഫ് എത്തിയത്.