ബോക്സിങ് താരം റോബർട് പർഹാമിനൊപ്പം ബാബു ആന്റണി

ബാബു ആൻറണിയെ നായകനാക്കി ഒമർ ലുലു സംവിധാനം നിർവഹിക്കുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രം പ്രഖ്യാപനം മുതൽ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് . ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ത്രസിപ്പിക്കുന്ന കാസ്റ്റിംഗിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്. അമേരിക്കൻ ബോക്സിങ് ഇതിഹാസമായ റോബർട് പർഹാമും ചിത്രത്തിൻറെ ഭാഗമാവുന്നുണ്ടെന്നതാണ് അത്. നേരത്തെ ഹോളിവുഡ് താരം ലൂയിസ് മാൻഡിലറും ചിത്രത്തിന്റെ ഭാ​ഗമാകുകയുണ്ടായിരുന്നു.

ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകയും ചിത്രത്തിനുണ്ട് . ബാബു ആൻറണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാൻ, അബു സലിം തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു. റൊമാൻസിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഒമർ ലുലു മുൻപു ചെയ്‍തിട്ടുള്ളതെങ്കിൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് പവർ സ്റ്റാർ. കൊക്കെയ്ൻ വിപണിയാണ് ചിത്രത്തിൻറെ പശ്ചാത്തലമെന്ന് അറിയിച്ചിരുന്നു . മംഗലാപുരം, കാസർഗോഡ്, കൊച്ചി എന്നിങ്ങനെയാണ് ലൊക്കേഷനുകൾ. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമ എന്നതും ഇതിനെ അതിശയിപ്പിക്കുന്നുണ്ട് . ഒക്ടോബറിൽ ചിത്രീകരണം തുടങ്ങാനാവുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!