നിലപാടറിയിച്ച് സിതാര കൃഷ്ണകുമാർ

ബോഡി ഷെയ്മിങ്ങിനെതിരെ കടുത്ത പ്രതികരണവുമായി ഗായിക സിതാര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ​ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് സിത്താര വീഡിയോയിലൂടെ തന്നെ അറിയിക്കുന്നു.

“ഒരു ദെെർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റു തലക്കെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ, നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!! എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.”

പ്രൊഫഷണൽ ജീവിതത്തിൽ എനിക്ക് മേക്കപ്പ് ഇടേണ്ടിവരും നല്ല സാരിയുടുക്കേണ്ടി വരും. എന്നാൽ വ്യക്തി ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. ആരോഗ്യകരമായ സംവാദങ്ങൾ ആകാം. എന്നാൽ മറ്റുളളവരെ പരിഹസിക്കുന്നതിലൂടെ എന്താണ് ലഭിക്കുന്നത്. അഭിപ്രായങ്ങൾ സ്‌നേഹത്തോടെ പറയുന്നതാണ് ആരോഗ്യകരമെന്നും സിത്താര പറയുന്നു. വളരെയധികം നെഗറ്റിവിറ്റി നിറഞ്ഞ കാലത്തിലൂടെയാണ് മനുഷ്യരാശി കടന്നുപോയികൊണ്ടിരിക്കുന്നതെന്നും അതിനാൽ അങ്ങേയറ്റം പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കണമെന്നും സിത്താര പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!