തന്റെ പഴയ ചിത്രം പങ്കുവെച്ച് നടി ഹേമ മാലിനി

ഒരു കാലത്ത് ബോളിവുഡില്‍ മുന്‍നിര നായികയായി ശ്രദ്ധനേടിയ താരമാണ് ഹേമ മാലിനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ഓര്‍മചിത്രം ആരാധകരുമായി പങ്കുവെച്ചു. സിനിമയിൽ വരുന്നതിന് മുമ്പ് ഉണ്ടായ ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഈ ഫോട്ടോയ്ക്കായി താന്‍ വര്‍ഷങ്ങളോളം തേടി നടന്നെന്നും ഇപ്പോഴാണ് ലഭിച്ചതെന്നും ഹേമ മാലിനി പറയുകയുണ്ടായി. ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവുമായി ഇരിക്കുന്ന ഹേമ മാലിനിയെയാണ് ചിത്രത്തില്‍ കാണാൻ സാധിക്കുക.

“എന്റെ ഈ ചിത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ അന്വേഷിച്ച് നടന്നത്. ഒരു തമിഴ് മാഗസീനിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. മാഗസീനിന്റെ പേര് ഓര്‍മയില്ല. എന്നാല്‍ എവിഎം സ്റ്റുഡിയോയിലാണ് ഇത് ഷൂട്ട് ചെയ്തതെന്ന് അറിയാം. രാജ് കപൂര്‍ സാബിനൊപ്പം സപ്‌നോന്‍ കാ സൗദാഗറിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു അത്. അന്ന് 14, 15 വയസായിരുന്നു എനിക്ക്. എന്റെ ജീവചരിത്രം ബിയോണ്ട് ദി ഡ്രീംഗേളില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിർഭാ​ഗ്യവശാൽ അന്ന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഇത് കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്“ ഹേമ മാലിനി കുറിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!