ദീപാവലി സമ്മാനങ്ങൾ നൽകി ചിമ്പു

ചിമ്പുവിന്റെ പുതിയ ചിത്രമായ ഈശ്വരനിലെ സഹപ്രവര്‍ത്തകര്‍ക്ക് ദീപാവലി സമ്മാനമായി സ്വര്‍ണ നാണയവും വസ്ത്രങ്ങളും നല്‍കിയിരിക്കുകയാണ്. 400 പേര്‍ക്കാണ് ചിമ്പു ദീപാവലിക്ക് സമ്മാനം നല്‍കിയത്. ദീപാവലി പ്രമാണിച്ച് തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ചിമ്പു ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവും കൊടുത്തു. സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു.

സിനിമയിലുള്ള 200ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി. ചിമ്പുവിന്റെ 46ാം സിനിമയാണ് ഒരുങ്ങുന്നത്. 20 കിലോയോളം ഭാരം കുറച്ചാണ് താരം സിനിമയിൽ വേഷമിടുന്നത്. ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!