ദൃശ്യം 2, ചിത്രീകരണം പൂർത്തീകരിച്ചു

മോഹൻലാൽ ചിത്രം ദൃശ്യം 2 ചിത്രീകരണം പൂർത്തീകരിച്ചു. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് 46 ദിവസം കൊണ്ട് പൂർത്തിയാക്കി. 56 ദിവസത്തെ ഷെഡ്യൂളുമായാണ് ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് കാലത്ത് ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ലോക് ഡൗണിനുശേഷം മോഹൻലാൽ ആദ്യം അഭിനയിച്ച സിനിമ കൂടിയാണിത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. സെപ്തംബർ 21ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം രണ്ടാം ഭാഗത്തിൽ 25നാണ് മോഹൻലാൽ ജോയിൻ ചെയ്തത്. തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹൻലാൽ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ താമസിച്ചിരുന്നത്. കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചിത്രീകരണം നടത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!