അൽ കറാമയുടെ ചിത്രീകരണം ഡിസംബർ ആദ്യം ആരംഭിക്കും

നവാ​ഗതനായ റെഫി മുഹമ്മദ് സംവിധാനം ചെയ്യുന്ന ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സുധികോപ്പ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന അൽ കറാമ  ഡിസംബർ ആദ്യം ചിത്രീകരണം ആരംഭിക്കും. ദുബായ്, റാസൽ ഖൈമ, അജ് മാൻ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

പൂർണമായും ഗൾഫ് രാജ്യത്താണ് ചിത്രീകരണം നടത്തുക. കുമാർ സാനു ആദ്യമായി മലയാള സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗാനങ്ങൾ നാസർ മാലിക്കും പശ്ചാത്തല സംഗീതം ജാസി ഗിഫ്റ്റും നിർവഹിക്കുന്നത്. ബി. കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരാണ് ഗാനരചയിതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!