ക്ലീനര്‍ക്കൊപ്പം സെൽഫി പോസ്റ്റ് ചെയ്ത് കനിഹ

താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. രാമു എന്ന കോർപ്പറേഷൻ ക്ലീനർക്കൊപ്പമുള്ള സെൽഫിയാണ് കനിഹ പങ്കു വെച്ചത്. ചിത്രത്തോടൊപ്പം താരം ഒരു കുറിപ്പുമെഴുതിയിട്ടുണ്ട്. ഒരു ഫാൻസി ചിത്രം അല്ല ഇതെന്നും കഴിഞ്ഞ രണ്ടു വർഷമായി താൻ ജീവിക്കുന്ന സ്ഥലത്ത് തൂപ്പുകാരനായി ജോലി ചെയ്യുന്ന ആളാണ് രാമുവെന്നും കനിഹ കുറിച്ചു.

ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അദ്ദേഹത്തെ കണ്ടു ചിരിച്ചു കൊണ്ട് ശുഭ ദിനം ആശംസിച്ചപ്പോൾ രാമു സന്തോഷം കൊണ്ട് കരയുകയുണ്ടായി. താൻ ഒരു സുഖ സൗകര്യങ്ങളും ആഗ്രഹിച്ചിട്ടില്ല ആർക്കു വേണ്ടി ജോലി ചെയ്യുന്നോ അവരിൽ നിന്ന് കുറച്ചു മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നത് എന്നാൽ സ്നേഹമോ മനുഷ്യത്വപരമായ പെരുമാറ്റമോ വളരെ അപൂർവമായേ കിട്ടാറുള്ളു എന്നും രാമു പറഞ്ഞതായി കനിഹ എഴുതി.

തനിക്കും ഇങ്ങനെ ഒരു ചിത്രമെടുക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ എങ്ങനെ കനിഹയോട് അത് ചോദിക്കും എന്നറിയില്ലായിരുന്നുവെന്നും രാമു പറയുകയുണ്ടായത്. തന്റെ കണ്ണിൽ രാമുവാണ് യഥാർത്ഥ സെലിബ്രിറ്റി എന്നും നടി കുറിച്ചു. ചിത്രം പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കനിഹയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തുവന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!