പിങ്ക് വസ്ത്രവുമായി അദിതി റാവു

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ നടിയാണ് അദിതി. ഇപ്പോഴിതാ അദിതിയുടെ ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തത്. സ്‍ത്രീയുടെ കരുത്തിനെ സൂചിപ്പിക്കുന്ന വാക്കുകളാണ് അദിതി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.

അദിതി ആദ്യമായി വേഷമിട്ടത് പ്രജാപതി എന്ന മലയാള സിനിമയിലായിരുന്നു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയായി ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി. ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത് സൂഫിയും സുജാതയുമായിരുന്നു.യേ സാലി സിന്ദഗി, റോക്സ്റ്റാർ തുടങ്ങിയ സിനിമകളിലെ അദിതിയുടെ അഭിനയം അതിഥിയെ മികച്ചതാക്കി .സൂഫിയും സുജാതയിലും യുവ നടൻ ദേവ് മോഹനുമായുള്ള അദിതിയുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ അദിതി റാവുവിന്റെ പുതിയ ഫോട്ടോയാണ് ചർച്ചയായിരിക്കുന്നത്.

“ഞാൻ പിങ്ക് നിറത്തിൽ വിശ്വസിക്കുന്നു.
ചിരിക്കലാണ് ഏറ്റവും മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാൻ ചുംബിക്കുന്നതിൽ വിശ്വസിക്കുന്നു, ഒരുപാട് ചുംബിക്കുന്നു.
സന്തുഷ്‍ടരായ പെൺകുട്ടികളാണ് ഏറ്റവും സുന്ദരികളായ പെൺകുട്ടികൾ എന്ന് ഞാൻ വിശ്വസിക്കുന്നു.
നാളെ മറ്റൊരു ദിവസമാണെന്നും അത്ഭുതങ്ങളിൽ ഞാൻ വിശ്വസിക്കുന്നുവെന്നും ഞാൻ വിചാരിക്കുന്നു”വെന്നാണ് അദിതി റാവു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!