സ്റ്റൈൽ ലുക്കിൽ രണ്‍വീണ്‍ സിംഗ്

സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാരാണ് രണ്‍വീണ്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കായി എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്‍ക്കാറുണ്ട്. രണ്‍വീര്‍ സിംഗ് തന്നെയാണ് ഫോട്ടോ പങ്കുവക്കുകയുണ്ടായത്. ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും കാട്ടുന്ന തരത്തിലുള്ളതാണ് ഫോട്ടോ.

രണ്‍വീര്‍ സിംഗ് ഒരു സിനിമയിലെന്ന പോലെയാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. അഭിനന്ദിച്ച് കമന്റുമായി ദീപിക പദുക്കോണും രംഗത്ത് എത്തിയതോടെ ഫോട്ടോയുടെ ഭംഗി കൂടി. ആരാധകരും ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതി. 83 എന്ന ചിത്രമാണ് രണ്‍വീര്‍ സിംഗിന്റേതായി പുറത്തുവരാനുള്ള പുതിയ ചിത്രം. കപില്‍ ദേവായിട്ടാണ് രണ്‍വീര്‍ സിംഗ് സിനിമയിൽ അഭിനയിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ കഥാപാത്രത്തിന്റെ ഭാര്യയായിട്ട് ദീപിക പദുക്കോണും ചിത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!