ഗമനത്തിന്റെ മലയാളം ട്രെയ്‌ലർ റിലാസ് ചെയ്ത് ഫഹദ് ഫാസിൽ

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ഗമനത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ട് നടൻ ഫഹദ് ഫാസിൽ. ഇസൈജ്ഞാനി ഇളയരാജയുടെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ ആണ് നായിക. നിത്യാ മേനോന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രമായിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്. 2019ൽ പുറത്തിറങ്ങിയ പ്രാണയിലാണ് നിത്യ മേനോനെ ഏറ്റവും ഒടുവിലായി മലയാള സിനിമയിൽ കണ്ടത്. ‘തത്സമയം ഒരു പെൺകുട്ടി’ ഒരുക്കിയ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന സിനിമയിലും നിത്യ നായികയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യൻ സിനിമയായിട്ടാണ് ഗമനം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!