ബോളിവുഡ് നടി താപ്സി പന്നു ഇപ്പോൾ കഠിന പരിശീലനത്തിലാണ്. പുതിയ ചിത്രമായ രശ്മി റോക്കറ്റാണ് താപ്സിക്ക് ഇനി അഭിനയിക്കുന്ന പുതിയ ചിത്രം. ചിത്രത്തിൽ അത് ലറ്റായാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടി ട്രാക്കിലും ജിമ്മിലും പരിശീലനം നടത്തുന്ന ചിത്രങ്ങൾ താപ്സി തന്നെ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.
അതിവേഗ ഓട്ടക്കാരിയുടെ കഥാപാത്രത്തിനോട് നീതി പുലർത്താനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനായി യോഗയും പരിശീലിക്കുന്നുണ്ട്. ആകർഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയാൻഷു പൈൻയുള്ളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. താപ്സിയുടെ ഭർത്താവിന്റെ വേഷമാണ് പ്രിയാൻഷു അവതരിപ്പിക്കുന്നത്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.