18+ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു

വി ലൈവ് സിനിമാസിന്റെയും ഡ്രീം ബിഗ് അമിഗോസിന്റെയും ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് ’18+ ‘. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു.

പൂർണമായും ഒരു നടനെ മാത്രം വച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായ ’18+’ മലയാളത്തിനു പുറമെ ഒപ്പം തമിഴിലും നിര്‍മ്മിക്കുന്നു. ഒരാൾ മാത്രമുള്ള ചിത്രം എന്നതിന് പുറമെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം തന്നെ പ്രായം കുറഞ്ഞവരാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഛായാഗ്രഹണം: ദേവൻ മോഹൻ, എഡിറ്റിംഗ്: അർജുൻ സുരേഷ്, സംഗീതം: സഞ്ജയ് പ്രസന്നൻ, ഗാനരചന: ഭാവന സത്യകുമാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!