ഐ. വി ശശി സംവിധാനം ചെയ്ത ജയൻ നായകനായ ചിത്രം അങ്ങാടി യൂട്യൂബ് റിലീസിന് തയ്യാറെടുക്കുന്നു. 40 വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും എത്തുന്നത്. നവംബർ 16 മുതൽ എസ് ക്യുബ് ഫിലിംസ് യൂട്യൂബ് ചാനലിലൂടെയാണ് സിനിമാ പ്രേമികൾക്കായി എത്തുന്നത്.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി .വി ഗംഗാധരൻ നിർമ്മിച്ച അങ്ങാടിക്ക് തിരക്കഥ ഒരുക്കിയത് ടി. ദാമോദരൻ ആണ്. റിലീസിന് മുന്നോടിയായി പുറത്തിറക്കിയ ട്രെയിലറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പഴയ ഒരു മലയാള ചിത്രത്തിന് ആദ്യമായി മൂവി ട്രെയിലർ അവതരിപ്പിക്കുന്നുത്. സുകുമാരൻ, സീമ, ജോസ്, അംബിക, രാഘവൻ, ബാലൻ കെ. നായർ, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.