മകനൊപ്പം രസകരമായ പോസ്റ്റിട്ട് രമേഷ് പിഷാരടി

കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ജനമനസ്സിൽ ഇടംനേടി. കൂടാതെ സോഷ്യൽ മീഡിയ അടക്കി വാഴുന്ന താരം കൂടിയാണ് പിഷാരടി.

പതിവ് പോലെ രസകരമായൊരു ക്യാപ്ഷനുമായാണ് പിഷാരടി രംഗത്തു വന്നിരിക്കുന്നത്. ഇളയ മകനൊപ്പമുള്ള രസകരമായൊരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “നടക്കാൻ പഠിച്ചതിന്റെ പിറ്റേന്ന് മുതൽ പുറത്തിറങ്ങാൻ പറ്റിയിട്ടില്ല,”എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയ കുറിപ്പ്. ഒപ്പം, ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തിൽ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!