തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്റെ വിവാഹം കഴിഞ്ഞതിന് ശേഷവും വാർത്തകളിൽ നിറയുകയാണ്. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവാണ് വരൻ. ഇപ്പോൾ ഇരുവരുടെയും ഹണിമൂണ്‍ ആഘോഷത്തിന്റെ വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്. കാജല്‍ അഗര്‍വാള്‍ തന്നെയാണ് ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്.
മാലദ്വീപിലാണ് കാജല്‍ അഗര്‍വാളിന്റെയും ഗൗതം കിച്ലുവിന്റെയും ഹണിമൂണ്‍ ആഘോഷം. നീലക്കടലിന്റെ മനോഹാരിതയില്‍ കാജല്‍ നില്‍ക്കുന്നതാണ് ഫോട്ടോയില്‍ ഉള്ളത്. നേരത്തെ ചുവന്ന വസ്ത്രമണിഞ്ഞ കാജല്‍ അഗര്‍വാളിന്റെ ഫോട്ടോയും വളരെയധികം ശ്രദ്ധേയമായിരുന്നു.