തമിഴ് നടൻ വിക്രമിന്റെ മകൾ അക്ഷിതയ്ക്ക് പെൺകുഞ്ഞ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ആത്മാർഥത നിറഞ്ഞ കഥാപാത്ര ആവിഷ്കാരത്തിലൂടെയും തെന്നിന്ത്യയിൽ മുഴുവൻ ആരാധകരെയും സ്വന്തമാക്കിയ താരമായ വിക്രം ഇപ്പോൾ മുത്തച്ഛനായിരിക്കുകയാണ്. ഇന്നലെയാണ് മകൾ അക്ഷിത ഒരു പെണ്‍കുഞ്ഞിന് ജന്‍മം കൊടുത്തത്. തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

മകൾ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്ത് ആണ്. 2017ല്‍ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്. മലയാളി കൂടിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രമിന്‍റെ ഭാര്യ. ധ്രുവ്, അക്ഷിത തുടങ്ങിയവരാണ് മക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!